
വടകര: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വടകര
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സഘടിപ്പിച്ചു. പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേ കൂട്ടായ്മ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ. രാധാകൃഷ്ണന്‍, പി. ഗീത, എന്‍ കെ മോഹനന്‍, ആര്‍ കെ സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. അഞ്ചു വിളക്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് പി കെ സതീശന്‍, ഒ എം അശോകന്‍, പി സരോജിനി, കെ വി രാജന്‍, ഇടി കെ രാഘവന്‍, ബാബു കക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി
















