
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ്
ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസര്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10.30-ഓടെ ചെങ്ങോട്ടുകാവ് ഓവര്‍ബ്രിഡ്ജിന് സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്
തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇഹ്‌സാന്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ക്കു സാരമായി പരിക്കേറ്റിരുന്നു.
















