
നാദാപുരം: നാദാപുരം ടിഐഎം കമ്മിറ്റിയും പാലിയേറ്റീവ് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കിടപ്പു രോഗി സംഗമം ആരംഭിച്ചു. തദ്ദേശ ഭരണ മന്ത്രി കെ.എം.
ഷാജി ഉദ്ഘാടനം ചെയ്തു. വീടുകള്‍ കഴിയുന്ന കിടപ്പുരോഗികളില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ ശ്രമിക്കുന്നവരെ മന്ത്രി അഭിനന്ദിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ വി.സി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, കണ്‍വീനര്‍ എ. റഹിം, മുഹമ്മദ് ബംഗ്ലത്ത്, കെ.ഹേമചന്ദ്രന്‍, നരിക്കോളില്‍ ഹമീദ്, എ ആമിന, പി. കെ ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, രംഗീഷ് കടവത്ത്, അബ്ദുല്ല വയലോളി തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. കെ.എം. അഭിജിത്ത് എംഎല്‍എ പങ്കെടുക്കും.
















