
നാദാപുരം: പൂവച്ചല്‍ ഖാദര്‍ സ്മരണയ്ക്കുള്ള നവരത്ന പുരസ്കാരം നിമേഷ് കക്കട്ടിലിന്. കലാ പ്രവര്‍ത്തന മികവിനുള്ള ടെലിവിഷന്‍ മീഡിയ അവാര്‍ഡ് തിരുവനന്തപുരത്ത് നടന്ന
ചടങ്ങില്‍ രമ്യ ഹരിദാസ് എംഎല്‍എയില്‍ നിന്ന് നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി.
എടച്ചേരി നരിക്കുന്ന് യുപി സ്കൂള്‍ സാമൂഹിക ശാസ്ത്ര അധ്യാപകനായ നിമേഷ് ചോമ്പാല സബ്ജില്ലാ സാമൂഹിക ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ സാമൂഹിക ശാസ്ത്ര ക്ലബ് എക്സിക്യൂട്ടീവ് മെമ്പര്‍, ജില്ലാ പള്ളിക്കൂടം കോര്‍ഡിനേറ്റര്‍, റിസോഴ്സ് പേഴ്സണ്‍ എന്നീ നിലകള്‍ക്കൊപ്പം മ്യൂസിക് ആല്‍ബം സംവിധായകനും മിമിക്രി കലാകാരനുമാണ്. കുട്ടികളെ ആകര്‍ഷിക്കുംവിധം തന്റേതായ ശൈലിയിലാണ് അധ്യാപനം.
ഭാര്യ അഞ്ജന കൃഷ്ണന് മൊകേരി നടുപ്പൊയില്‍ യുപി സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: ദക്ഷിന് ശിവ, നവമി കൃഷ്ണ.
















