
എടച്ചേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എടച്ചേരി പോലീസ്
വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എടച്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ യുപി സ്കൂളുകളില്‍ നിന്നായി ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷനില്‍ നടന്ന മത്സരത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു. ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍.
എടച്ചേരി ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് മെല്ബിന് ജോസ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍രാജ്, എഎസ്ഐമാരായ രാജേഷ്, രതീശന് മടപ്പള്ളി, അനീഷ് എന്നിവര്‍ നേതൃത്വം നല്കി . മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോകളും ചടങ്ങില്‍ വിതരണം ചെയ്തു. ലഹരിമുക്ത സമൂഹത്തിനായി പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകത ചടങ്ങില്‍ സംസാരിച്ച പോലീസുദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു.
















