തിരുവള്ളൂര്‍: കോണ്‍ഗ്രസ് നേതാവ് എടാടി മൊയ്തു അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എടവത്തുകണ്ടി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മണ്ഡലം
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പ്രവാസി കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ്, ജില്ലാ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, തുടങ്ങി കോണ്‍ഗ്രസിന്റെ വിവിധ നേതൃതലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എടാടി മൊയ്തു. അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവള്ളൂര്‍ മുരളി, ആര്.രാമകൃഷ്ണന്, സബിത മണക്കുനി, മനോജ് തുരുത്തി, എ.കെ.അബ്ദുള്ള, നാണു കൂമുള്ളി, എടോളി ഗംഗാധരന്, പി.കെ.അജിത എന്നിവര്‍ പ്രസംഗിച്ചു.















