
എടച്ചേരി: ഗ്രാമപഞ്ചായതും ആരോഗ്യവകുപ്പും ചേര്‍ന്ന് എടച്ചേരി പഞ്ചായത്തില്‍ ഷിഗെല്ല
രോഗ പ്രതിരോധ പദ്ധതികളുടെ ഭാഗമായി സ്‌കൂള്‍, അംഗന്‍വാടി പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലന ബോധവത്കരണം സംഘടിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധു ബോധവത്കരണ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് സ്വാഗതവും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
















