
വടകര: ചോറോട് എരപുരം മാപ്പിള എല്‍പി സ്‌കൂളില്‍ വായന മാസാചരണത്തിന് തുടക്കമായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പുസ്തകം സ്‌കൂള്‍ ലീഡര്‍ക്ക് കൈമാറി ഇരുപതാം
വാര്‍ഡ് മെമ്പര്‍ കെ. ജി.രാഗേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നസീമ ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മടപ്പള്ളി ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ ടി.കെ.മനോജ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബിഞ്ചു, സാജിത, റീഗ എന്നിവര്‍ സംസാരിച്ചു.
വിവിധ ദിവസങ്ങളിലായി ക്വിസ് മത്സരം, മുദ്രാവാക്യ നിര്‍മാണം, വായന മത്സരം, ക്ലാസ് ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, കൈയ്യക്ഷര മത്സരം എന്നിവ നടക്കും.
















