
നാദാപുരം: കല്ലാച്ചി ഗവ.കമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് വിപുലീകരണത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പത്ത് കംപ്യൂട്ടറുകള്‍ കൂടി ഉടന്‍ അനുവദിക്കുമെന്ന് ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് പറഞ്ഞു. കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ വടകര താലൂക്ക് കമ്മറ്റി കല്ലാച്ചി ഗവ.കമേഴ്‌സ്യല്‍ ഇന്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ.അഷ്‌റഫ് അധ്യക്ഷനായി. മാധ്യമ പ്രവത്തകരായ ചാലക്കര പുരഷു, കെ കെ ശ്രീജിത്ത് എന്നിര്‍ ക്ലാസെടുത്തു. ജിസിഐ സുപ്രണ്ട് പി. രോഷിത മാധ്യമപ്രവര്‍ത്തകരായ ബാലകൃഷ്ണന്‍ വെള്ളികുളങ്ങര, പി.കെ രാധാകൃഷ്ണന്‍, സി.രാഗേഷ്, മുഹമ്മദലി തിനൂര്‍, മുഹമ്മദ് പുറമേരി, അധ്യാപകരായ ആശ, രമ്യ, സംഗീത എന്നിവര്‍ സംസാരിച്ചു . ശ്രീഷ്ന, ഹംന, കൃഷ്ണ, ശ്രീഹരി, അനുഷ്‌ക, ആതിര എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക് പ്രസിഡന്റ് വല്‍ത്സരാജ് മണലാട്ട് സ്വാഗതവും ആരതി നന്ദിയും പറഞ്ഞു.
















