
വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് 7,8,11,12 വാര്‍ഡുകളിലായി 130 വീടുകള്‍ കേന്ദ്രികരിച്ച് രാമത്ത് മുക്കില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമശ്രീ അയല്‍പക്ക സൗഹൃദവേദി ജനറല്‍ ബോഡി
യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് സി സ്വാഗതവും റിപ്പോര്‍ട്ടും മഹേഷ് കുമാര്‍ പി.കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എന്‍.കെ. മോഹനന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.പി.സുരേന്ദ്രന്‍, എം.എം സജീവന്‍, വി.എം. മോഹനന്‍, സരള കെ.എം., മണി ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ടി.കെ മോഹനന്‍(പ്രസിഡന്റ്), സജിത് സി. മഹേഷ് കുമാര്‍ പി.കെ
ശ്രുതി രഞ്ജിത്ത് (വൈസ് പ്രസിഡന്റുമാര്‍), പ്രസാദ് വിലങ്ങില്‍ (സെക്രട്ടറി),
തനൂജ ശിവദാസ്, സത്യന്‍ ചാത്തോത്ത്, മനോജ് ബാബു വി.എം. (ജോയിന്റ് സെക്രട്ടറിമാര്‍ )
ഷാജുവി.ടി.കെ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
















