
വടകര: വടകര പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി രാമചന്ദ്രന്‍ വരപ്രത്തിനെയും ജനറല്‍ സെക്രട്ടറിയായി കെ.പി.സലീമിനെയും
തെരഞ്ഞെടുത്തു. ജെ.കീര്‍ത്തികുമാര്‍ ട്രഷററും പി.കെ. കരീം, പി.കെ. അഷ്റഫ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ടി. കെ. ചന്ദ്രന്‍, പി.എം. ഹരീന്ദ്രന്‍ എന്നിവര്‍ ജോ.സെക്രട്ടറിമാരുമാണ്.
വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാപാരി
വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. നാളികേരകൃഷി നിലനിര്‍ത്തുന്നതിനും ലാഭകരമാക്കുന്നതിനും വളവും അനുബന്ധ വസ്തുക്കളും സൗജന്യമായി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കാദര്‍, ജനറല്‍ സെക്രട്ടറി ഹരീഷ് ജയരാജ് എന്നിവര്‍ സംസാരിച്ചു.
















