
തിരുവനന്തപുരം: കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ നടപ്പി
ലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ പേരിൽ ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. വിഷയം ഗൗരവമായി പരിശോധിക്കാൻ മന്ത്രി പോലീസിന് നിർദേശം നൽകി.
ഓപ്പറേഷൻ തൂഫാൻ കർശനമായ പോലീസ് നടപടികളാണ്, അല്ലാതെ ആൾക്കൂട്ട അക്രമമല്ല. മയക്കുമരുന്ന് വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കർശനമായി നേരിടും, എന്നാ
ൽ അത് നിയമപരമായ മാർഗങ്ങളിലൂടെ മാത്രമായിരിക്കു മന്ത്രി പറഞ്ഞു.
കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്.
ഇരുവരും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇവരെ നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പോലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയാ
യിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിച്ചു.
പോലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. എന്നാൽ പോലീസ് യാതൊരു തരത്തിലും ആക്രമണത്തെ തടയാൻ ശ്രമിച്ചില്ല. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പിന്നീട് പോലീസ് അറിയിച്ചിരുന്നു.
















