
മുയിപ്പോത്ത്: സംസ്കാര സാഹിതി വായനദിനത്തില്‍ ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്കാരിക സദസ് പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് ഉദ്ഘാടനം ചെയ്തു. സമൂഹത്തെ
കാര്‍ന്ന് തിന്നുന്ന ലഹരി വിപത്തിനെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണമെന്ന് അവര്‍ പറഞ്ഞു. ടി.എം ബാലന് അധ്യക്ഷത വഹിച്ചു. ടി.പി.നാരായണന് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നിഷമയില്, ഇ.പി സജീവന്, ശ്രീഷ ഗണേഷ്, വിജയന് ആവള, വി.ദാമോദരന്‍, പട്ടയാട്ട് അബ്ദുള്ള, പി.പി.ഗോപാലന്, എ.കെ.ഉമ്മര്‍, ബിജു മലയില്‍ എന്നിവര്‍ സംസാരിച്ചു. റീജു ആവള സ്വാഗതവും ഷൈനി പ്രകാശ് നന്ദിയും പറഞ്ഞു. സിത്താര ചെറുവണ്ണൂര്‍, ഷൈനി പ്രകാശ്, റീജു ആ വള എന്നിവരുടെ നാടന്‍ പാട്ടും അരങ്ങേറി.
















