
കല്ലാച്ചി: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ എഐടിയുസി നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല്ലാച്ചിയില്‍ എഐടിയുസി
ജില്ലാ ജോ: സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് ചേലത്തോട് അധ്യക്ഷത വഹിച്ചു സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി,
എഐടിയുസി മണ്ഡലം സെക്രട്ടറി ഇ.രാജന്‍, ലിനീഷ് അരുവിക്കര എന്നിവര്‍ പ്രസംഗിച്ചു.
ടി. സുഗതന്‍, സി. സുരേന്ദ്രന്‍, കാട്ടില്‍ ഭാസ്‌കരന്‍, റീന താഴേക്കല്‍, പയേരി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















