
കെയിലാണ്ടി: പൊയില്‍ക്കാവ് ക്ഷേത്രത്തിനു സമീപം വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍. പാറക്കല്‍ താഴെ സുധയാണ് (58) മരിച്ചത്. ഇന്ന് രാവിലെ വീടിനടുത്തുള്ള ഷെഡിലാണ്
മൃതദേഹം കാണപ്പെട്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ സ്ഥലം വിട്ടിരിക്കുകയാണ്. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് ഇയാളെ തെരയുകയാണ്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. പുതപ്പ് വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടതെന്നാണ് വിവരം.
















