
കൊയിലാണ്ടി: ക്ഷേത്രത്തില്‍ അര്‍ധരാത്രി കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി
കള്ളന്‍ കയറിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ ജയപ്രകാശന്റെ കണ്ണ് വെട്ടിച്ച് കയറിയെങ്കിലും പിന്നീട് ശ്രദ്ധയില്‍പെട്ട ജയപ്രകാശ് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും എത്തുമ്പോഴേക്കും മതില്‍ ചാടിക്കടന്ന് ഓടിയ കള്ളനെ പണ്ടോര പെറ്റ് മാളിനടുത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കൊയിലാണ്ടി പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുന്നു.
















