
വടകര: ദേശീയ പാതയില്‍ മടപ്പള്ളി സര്‍വീസ് റോഡില്‍ ഹൈവേ നിര്‍മാണ കമ്പനിയുടെ
വാഹനമിടിച്ച് പരിക്കേറ്റ പോലീസ് ഓഫീസര്‍ മരിച്ചു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ മടപ്പള്ളി പുനത്തില്‍ മീത്തല്‍ പ്രശാന്താണ് (52) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ രണ്ട് മണിയോടെയാണ് സംഭവം. മടപ്പള്ളിയിലെ നിര്‍ദ്ദിഷ്ട അടിപ്പാതയ്ക്ക് സമീപം സര്‍വീസ് റോഡില്‍ നില്‍ക്കുകയായിരുന്ന പ്രശാന്തിനെ ഹൈവേ നിര്‍മാണ കമ്പനിയുടെ
വാഹനത്തിന്റെ പിന്‍ഭാഗം ഇടിക്കുകയായിരുന്നു. വയറിന് ഇടിയേറ്റ് ഗുരുതര പരിക്കേറ്റ് പ്രശാന്തിനെ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം. ആന്തരിക രക്തസ്രാവമാണ് മരണകാരണം. ഭാര്യ: ഷീമ (പിആര്‍ഒ വടകര ജില്ല ആശുപത്രി). മകന്‍: അലോഗ് (വിദ്യാര്‍ഥി മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍).
















