
കക്കട്ടില്‍: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പ്രകാരം കുന്നുമ്മല്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കോമത്ത് താഴെ തോട് കെട്ടി സംരക്ഷിച്ചു. പത്ത് ലക്ഷം രൂപ ചെലവില്‍
ഇരുന്നൂറോളം മീറ്ററില്‍ തോട് ഇരുഭാഗവും കെട്ടി സംരക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ തടസമില്ലാതെ വെള്ളം ഒഴുകിയെത്തുകയും കൃഷിക്ക് ഉപകരിക്കുകയും ചെയ്യും.
ഇതിന്റെ ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന് നിര്‍വഹിച്ചു.
കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വൈസ്. പ്രസിഡന്റ് ജമീല, വിഇഒ ബിനില, വാര്‍ഡ് അംഗം എലിയാറ ആനന്ദന്,
എന്‍ വി ചന്ദ്രന് എംടി രവീന്ദ്രന്, ബീന കുളങ്ങരത്ത്, എ.വി.നാസറുദ്ദിന്, വി.പി. മൂസ,
ഐ.പി. അശോകന്, നീലിയോട്ട് നാണു, എടത്തില്‍ ദാമോദരന്‍, സി.പി കൃഷ്ണന്, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, സജിത, ബീന എലിയാറ, ഇ ശ്രീജിത്ത്, മുഹമ്മദ് ഹര്‍ഷാദ്, അര്ജുന്
(പിഎംകെഎസ്വൈ) എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക മേഖലയില്‍
ജലസേചനം ഉറപ്പാക്കാനും ജലത്തിന്റെ ഉപയോഗം കാര്യക്ഷമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സമഗ്ര പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന. കാര്ഷികോല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നീര് തടങ്ങള്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉേേദ്ദശിക്കുന്നത്. ഒപ്പം ഗുണഭോക്താകള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുക ഫലവൃക്ഷ തൈകള്‍ നല്‍കുക, മണ്‍ചട്ടി (പച്ചക്കറി കൃഷി അടക്കം) സബ്സിഡി അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് നല്‍കുക എന്നതും ഈ പദ്ധതിയുടെ ഭാഗമായി നടക്കും.
















