
വടകര: കുറുമ്പയില്‍ വെള്ളം കോരുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയെ വടകര അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ
ആറുമണിയോടെയാണ് യുവതി കിണറ്റില്‍ വീണത്. ഫയര്‍ ഓഫീസര്‍ എം.ടി. റാഷിദ് കിണറ്റിലിറങ്ങി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് യുവതിയെ കരക്കെത്തിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. സന്തോഷ്, പി.എം. ബബീഷ്, വി.കെ.ബിനീഷ്, കെ.സുബൈര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
















