
വടകര: വ്യാജ സ്‌ക്രീന്‍ ഷോര്‍ട്ട് ഗുഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് യുഡിഎഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി
ആവശ്യപ്പെട്ടു. സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കുള്ള പങ്കും അന്വേഷിക്കണം. കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായ സാഹചര്യത്തില്‍ സിപിഎമ്മിന്റെ പങ്ക് മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. നാല് വോട്ടിന് വേണ്ടി എന്ത് നേറികേടും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ഇതിലൂടെ
തെളിഞ്ഞിരിക്കുകയാണ്.
ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ പി അബ്ദുള്ള ഹാജി, പി പി ജാഫര്‍, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരന്‍, സി കെ വിശ്വനാഥന്‍, വി കെ പ്രേമന്‍, പി എസ് രഞ്ജിത്ത് കുമാര്‍, അഫ്‌നാസ് ചോറോട്, പി ബാബുരാജ്, പി എം മുസ്തഫ, അരവിന്ദന്‍ മാടക്കര, ടി സി രാമചന്ദ്രന്‍, പാറക്കല്‍ ചന്ദ്രന്‍, കെ എം അഷ്‌ക്കര്‍ എന്നിവര്‍ സംസാരിച്ചു.
















