ആവിക്കല്‍: എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എംഎസ്എഫ് ആവിക്കല്‍ ശാഖ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് ഉദ്ഘാടനം ചെയ്തു. യൂനസ് ആവിക്കല്‍
അധ്യക്ഷത വഹിച്ച ചടങ്ങില്‍ പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ സാഹിറ കോട്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്ക് അനുമോദന പത്രങ്ങള്‍ വിതരണം ചെയ്തു. വിവിധ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രതിനിധികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ പ്രസിഡന്റ് എന്‍.പി.അബ്ദുള ഹാജി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇമ്രാന്‍ ജമീല, കേയി കുഞ്ഞമ്മദ്, റഫീഖ്.എ.വി.ആര്‍, സഹീര്‍.സി.എ, സലാം, ഷംനാസ്.ടി എന്നിവര്‍ സംസാരിച്ചു. ഹിജാസ്.വി.പി സ്വാഗതവും യാസീന്‍ നന്ദിയും പറഞ്ഞു.















