• Latest
  • Trending
ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; മത്സരം സമനിലയില്‍

ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; മത്സരം സമനിലയില്‍

June 14, 2026
നന്തിയില്‍ കാര്‍ മേല്‍പാലത്തിന്റെ കൈവരിയിലിടിച്ചു

നന്തിയില്‍ കാര്‍ മേല്‍പാലത്തിന്റെ കൈവരിയിലിടിച്ചു

June 14, 2026
എളമ്പിലാട് കുനിക്കളത്തില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു

എളമ്പിലാട് കുനിക്കളത്തില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു

June 14, 2026
മഴ എത്തിയപ്പോള്‍ കാല്‍നട പോലും ദുസ്സഹമായി

മഴ എത്തിയപ്പോള്‍ കാല്‍നട പോലും ദുസ്സഹമായി

June 14, 2026
കല്ലാച്ചി തറക്കണ്ടി പോക്കര്‍ ഹാജി അന്തരിച്ചു

കല്ലാച്ചി തറക്കണ്ടി പോക്കര്‍ ഹാജി അന്തരിച്ചു

June 14, 2026
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി; 350 ഓളം രോഗികള്‍ പരിശോധനക്കെത്തി

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി; 350 ഓളം രോഗികള്‍ പരിശോധനക്കെത്തി

June 14, 2026
തൊട്ടില്‍പാലം തോട്ടുകര പുത്തന്‍പുരയില്‍ ദേവി അന്തരിച്ചു

തൊട്ടില്‍പാലം തോട്ടുകര പുത്തന്‍പുരയില്‍ ദേവി അന്തരിച്ചു

June 14, 2026
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: അന്വേഷണം ‘വടകര സ്‌ക്വാഡി’നെ കേന്ദ്രീകരിച്ച്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: എസ്‌ഐടിക്ക് നിര്‍ണായക വിവരം

June 14, 2026
സ്വിസിനെ സമനിലയില്‍ തളച്ച് ഖത്തര്‍

സ്വിസിനെ സമനിലയില്‍ തളച്ച് ഖത്തര്‍

June 14, 2026
തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

June 13, 2026
പഴങ്കാവ് വരിക്കോടി ബാലകൃഷ്ണന്‍ അന്തരിച്ചു

പഴങ്കാവ് വരിക്കോടി ബാലകൃഷ്ണന്‍ അന്തരിച്ചു

June 13, 2026
തളീക്കര കാഞ്ഞിരോളി പൂളക്കണ്ടി രാജന്‍ അന്തരിച്ചു

തളീക്കര കാഞ്ഞിരോളി പൂളക്കണ്ടി രാജന്‍ അന്തരിച്ചു

June 13, 2026
സി.സുരേഷ് ഓര്‍മയായിട്ട് ഒരു വര്‍ഷം; അനുസ്മരിച്ചു സിപിഐ

സി.സുരേഷ് ഓര്‍മയായിട്ട് ഒരു വര്‍ഷം; അനുസ്മരിച്ചു സിപിഐ

June 13, 2026
Vatakara Varthakal
Sunday, June 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ; മത്സരം സമനിലയില്‍

by newsdesk
June 14, 2026
in കായികം
0
Home കായികം

ന്യൂജഴ്‌സി: ആറാം ലോകകിരീടം ലക്ഷ്യമിട്ട് ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനെ സമനിലയില്‍ (1-1) കുരുക്കി കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ മൊറോക്കോ. ആദ്യ പകുതിയിലാണ് ഇരുടീമുകളും ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് സിയില്‍ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു. മത്സരത്തിന്റെ 21 ാം മിനിറ്റില്‍ ഇസ്മായില്‍ സായിബാരിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് പിടിച്ചത്. പിന്നാലെ വിനീസ്യൂസ് ജൂനിയര്‍ ബ്രസീലിന്റെ സമനില ഗോള്‍ കണ്ടെത്തി. ആദ്യ മിനിറ്റു മുതല്‍ ആധിപത്യം പുലര്‍ത്തിയ മൊറോക്കോ, ബ്രസീലിന്റെ പ്രതിരോധ നിരയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തി. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ബ്രസീലിന്റെ പ്രതിരോധനിരയെ പരീക്ഷിച്ച് മൊറോക്കോ താരങ്ങള്‍ തുടര്‍ച്ചയായി ഇരച്ചുകയറി. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് തുടക്കത്തിലെ മൊറോക്കോ നഷ്ടപ്പെടുത്തിയത്. പിന്നാലെ മൊറോക്കോയുടെ ഗോള്‍വല ലക്ഷ്യമാക്കി ബ്രസീല്‍ പ്രത്യാക്രമണം നടത്തിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. മൊറോക്കോ ലീഡ് നേടിയതിനു പിന്നാലെ ഹൈഡ്രേഷന്‍ ബ്രേക്കിനു പോയ ടീമുകള്‍ മടങ്ങിയെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ബ്രസീല്‍ ഗോള്‍ മടക്കുകയായിരുന്നു. ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്രസീല്‍ മികച്ച ഒത്തിണക്കത്തോടെ കളിക്കളത്തില്‍ നിറഞ്ഞു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഒരോ ഗോള്‍ നേടി തുല്യത പാലിച്ചു.
കാസെമിറോയെയും റോജര്‍ ഇബാനെസിനെയും പിന്‍വലിച്ച് ഡാനിലോ, ഫാബിന്‍ഹോ കളത്തിലിറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. 61 ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയെയും ഇഗോര്‍ ടിയാഗോയെയും മടക്കിവിളിച്ച പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി, പകരം മത്തെയോസ് കൂന്യ, ലൂയിസ് ഹെന്റിക്ക് എന്നിവരെ മൈതാനത്തേക്കയച്ചു. 64 ാം മിനിറ്റിലാണ് മൊറോക്കോ ആദ്യ മാറ്റത്തിനു തുനിഞ്ഞത്. ആദ്യ പകുതിയില്‍ മൊറോക്കോയുടെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ പതിയെ മത്സരം നിയന്ത്രണത്തിലാക്കി. പലകുറി ആക്രമിച്ച് കയറി ഗോള്‍അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലീഡ് നേടാന്‍ ബ്രസീല്‍ നിരയ്ക്കായില്ല. സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങിയത്.

ShareTweetSend

Search

No Result
View All Result

Recent News

നന്തിയില്‍ കാര്‍ മേല്‍പാലത്തിന്റെ കൈവരിയിലിടിച്ചു

നന്തിയില്‍ കാര്‍ മേല്‍പാലത്തിന്റെ കൈവരിയിലിടിച്ചു

June 14, 2026
എളമ്പിലാട് കുനിക്കളത്തില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു

എളമ്പിലാട് കുനിക്കളത്തില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു

June 14, 2026
മഴ എത്തിയപ്പോള്‍ കാല്‍നട പോലും ദുസ്സഹമായി

മഴ എത്തിയപ്പോള്‍ കാല്‍നട പോലും ദുസ്സഹമായി

June 14, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നന്തിയില്‍ കാര്‍ മേല്‍പാലത്തിന്റെ കൈവരിയിലിടിച്ചു
  • എളമ്പിലാട് കുനിക്കളത്തില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു
  • മഴ എത്തിയപ്പോള്‍ കാല്‍നട പോലും ദുസ്സഹമായി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by