
ഒഞ്ചിയം: ഒഞ്ചിയം ധര്‍മ എല്‍പി സ്‌കൂളിലെ കുട്ടികളുടെ ക്ഷേമവും വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി സിഎച്ച് റിലീഫ് കമ്മിറ്റിയുടെ കരുതല്‍.
സ്‌കൂള്‍ അടുക്കളയിലേക്ക് മിക്‌സിയും വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് വാട്ടര്‍ ഫില്‍റ്ററും വലിയപറമ്പത്ത് ജാഫര്‍ ഹാജി സിഎച്ച് റിലീഫ് കമ്മിറ്റി മുഖേന വിദ്യാലയത്തിന് സംഭാവനയായി നല്‍കി.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.എച്ച്.റിലീഫ് കമ്മിറ്റി പ്രതിനിധി അഷ്‌റഫ് വലിയപറമ്പത്ത് ഉപകരണങ്ങള്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ഷീബക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ ജൗഹര്‍ വെള്ളികുളങ്ങര, സി.എച്ച്. ഭാരവാഹികളായ ഇസ്മായില്‍ സി.കെ, കബീര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















