
ബംഗളൂരു: ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിംഗ്
വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിയിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.
ബംഗളൂരു കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളേജിന് സമീപത്തായിരുന്നു അപകടം. ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിംഗ് കോളേജിലെ ബിഎസ്സി നഴ്സിംഗ് നാലാം വർഷ
വിദ്യാര്‍ഥികളാണ്. മെെസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബെെക്ക് നിയന്ത്രണം വിട്ട് ഡിവെെഡറിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കെങ്കേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
















