
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിഹരിക്കാന്‍ ബാക്കിയുള്ള ഓഡിറ്റ് കുരുക്കുകള്‍ അഴിക്കാന്‍ കോഴിക്കോട് ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന
നൂതന പദ്ധതിയായ ‘സ്വസ്ഥം തദ്ദേശം ‘പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല ക്ലിനിക്കുകള്‍ക്ക് തുടക്കമായി. 28 മുതല്‍ 31-ാം തീയതി വരെയാണ് ബ്ലോക്ക് തലത്തില്‍ ഓഡിറ്റ് ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബ്ലോക്കോഫീസില്‍ നടന്ന ഓഡിറ്റ് ക്ലിനിക്കില്‍, കോഴിക്കോട് ബ്ലോക്കിനെ കൂടാതെ ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും, ഫറോക്ക്, രാമനാട്ടുകര നഗരസഭകളുമാണ് പങ്കെടുത്തത്. തീര്‍പ്പ് കല്പ്പിക്കാന് ബാക്കിയുള്ളതില്‍ ഏറ്റവും ഒടുവിലത്തെ 3 വര്‍ഷത്തെ തടസ്സങ്ങളാണ് ഓഡിറ്റ് ക്ലിനിക്കില്‍ പരിശോധന നടത്തി പരിഹാരം നിര്‍ദ്ദേശിച്ചത്. ഓഡിറ്റ് ക്ലിനിക്കിന് തദ്ദേശസ്വയംഭരണ
വകുപ്പിലെ ഉദ്യോഗസ്ഥര്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരായ ഓഡിറ്റ് മിത്രങ്ങള്‍, സാങ്കേതിക വിദഗ്ദ്ധര്‍, ബ്ലോക്ക്തല കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലെ ഓഡിറ്റ് തടസ്സങ്ങളാണ് ആദ്യഘട്ടത്തില്‍ ‘സ്വസ്ഥം തദ്ദേശം’ പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ തീര്‍പ്പ് കല്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, ഓഡിറ്റിന് നല്കിയ മറുപടി രേഖകള്‍ എന്നിവ സഹിതമാണ് ഉദ്യോഗസ്ഥര്‍ ക്ലിനിക്കില്‍ പങ്കെടുത്തത്. രേഖകള്‍ പരിശോധിച്ച് ഓഡിറ്റ് തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ക്ലിനിക്കില്‍ നല്‍കുന്നത്.
കൊടുവള്ളി, മേലടി, വടകര എന്നീ ബ്ലോക്കില്‍ തുടര്‍ ദിവസങ്ങളില്‍ ഓഡിറ്റ് ക്ലിനിക്
നടത്തുന്നതാണ്. കോഴിക്കോട് ബ്ലോക്കില്‍ ചേര്‍ന്ന ‘സ്വസ്ഥം തദ്ദേശം’ ഓഡിറ്റ് ക്ലിനിക്ക് ജില്ല ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അസി.ഡയറക്ടര്‍മാരായ കെ. റഹിം, ഐവിഒമാരായ മുഹ്സിന്, ശ്രീജിത്ത്, സീനിയര്‍ സൂപ്രണ്ടമാരായ ഗിരീഷ് കുമാര്‍, മനോജ്, ഓഡിറ്റ് മിത്രങ്ങളായ സതീഷ്കുമാര്‍, വാസുദേവന്‍, വിനോദ് കുമാര്‍, ശ്രീകുമാര്‍, ജയശീലന്‍, ബ്ലോക്ക്സെക്രട്ടറി ബ്രിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
















