തോടന്നൂര്‍: സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സ്‌പോക്കന്‍ ഇംഗ്ലീഷ് ക്ലാസ് പദ്ധതിയുമായി തോടന്നൂര്‍ യുപി സ്‌കൂള്‍. ഇംഗ്ലീഷ് ഭാഷ എളുപ്പത്തില്‍ കൈകാര്യം
ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇംഗ്ലീഷ് കണക്ട് എന്ന പദ്ധതിയുടെ ലക്ഷ്യം. ഒഴിവ് സമയങ്ങളിലും അവധി ദിവസങ്ങളിലുമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് മലയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.ആര്‍.സജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.എം.അനില്‍കുമാര്‍ മുഖ്യാതിഥിയായി. സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനര്‍ അനില ശ്രീജന്‍, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍, എസ്ആര്‍ജി കണ്‍വീനര്‍ ആര്‍.മനു റാം, ഇംഗ്ലീഷ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ.എ.അമ്മാഞ്ചേരി, മിയ കൃഷ്ണ.എസ്, ദേവ ലക്ഷ്മി.ഇ.എം, ഐഷാനി.ടി.എം എന്നിവര്‍ സംസാരിച്ചു.















