
കക്കട്ടില്‍: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തുടങ്ങിയതോടെ നാടെങ്ങും ആവേശത്തില്‍ മുങ്ങി. മെക്‌സിക്കോവിലെ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഒരു
മാസത്തോളം നിണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്നു.
കോരിച്ചൊരിയുന്ന മഴയത്തും തങ്ങളുടെ പ്രിയ ടീമിന് വേണ്ടി ആരാധകര്‍ നാട്ടിന്‍
പുറങ്ങളിലെ വിവിധയിടങ്ങളില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച്
രംഗത്തെത്തിക്കഴിഞ്ഞു.
കക്കട്ട് ടൗണ്‍, കുളങ്ങരത്ത്, ചേലക്കാട് എന്നിവിടങ്ങളില്‍ തങ്ങളുടെ താരങ്ങളെ
വാഴ്ത്തി കൊണ്ടുള്ള വാക്കുകള്‍ ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചു. ക്വാര്‍ട്ടറിലും
സെമിയിലും ഫൈനലിലും ആരൊക്കെയെത്തുമെന്നുള്ള വാത് വെയ്പ്പുകളും പ്രവചനങ്ങളും തുടങ്ങി.
സ്‌കൂളുകളും മറ്റും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയാണ്.
കളി മുറുക്കുന്നതോടെ പ്രത്യേക ഫുട്‌ബോള്‍ പന്തലുകളും കാണികളെ
ഒരുമിച്ച് ഇരുത്തി ബിഗ് സ്‌ക്രീനുകളും സ്വാപിക്കാനുള്ള ഒരുക്ക
ത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. എന്നും കളിയെയും കളിക്കാരെയും പ്രോല്‍സാഹിപ്പിച്ച കടത്തനാടിന്റെ മണ്ണ് കാല്‍പന്ത് ഉത്സവം ആഘോഷമാക്കാനുള്ള തകൃതിയായ
ഒരുക്കത്തിലാണ്.
-ഇ.ആനന്ദന്‍















