
മുക്കാളി: സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥിനികള്‍ക്കു യാത്രാമംഗളവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ എന്‍എസ്എസ് ഗാനത്തിന്റെ
വിഷ്വല്‍ പ്രസന്റേഷനും ചടങ്ങില്‍ നടന്നു. അഴിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് പിഒ അബ്ദുള്‍ ബാരി വി.പി. ചടങ്ങില്‍ മുഖ്യാതിഥിയായി.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രസ്മിത മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഷീല ആശംസകള്‍ നേര്‍ന്നു. എന്‍എസ്എസ് ഗാനത്തിന്റെ വിഷ്വല്‍ പ്രസന്റേഷന്‍ വി.പി. അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്തു. പാസ് ഔട്ടായ വിദ്യാര്‍ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എന്‍എസ്എസ് വളണ്ടിയര്‍ ക്യാപ്റ്റന്‍ തേജ രാജീവ് സ്വാഗതവും എന്‍എസ്എസ് പിഒ അര്‍ച്ചന രാജന്‍ നന്ദിയും പറഞ്ഞു.
















