
വില്യാപ്പള്ളി: പഠനവിജയത്തോടൊപ്പം സ്‌നേഹവും പരസഹായ ബോധവും സൂക്ഷിക്കുന്ന പുതു തലമുറയാണ് നാടിന്റെ ഏറ്റവും വലിയ മുതക്കൂട്ടെന്നു പാറക്കല്‍ അബ്ദുല്ല എംഎല്‍എ.
വില്യാപ്പള്ളി എംജെവിഎച്ച്എസ്എസില്‍ പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം വിജയാരവം’26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍, അര്‍ഹരായവരെ പരിഗണിക്കാനും ഉചിതമായ ഇടപെടലുകള്‍ നടത്താനും വിദ്യാര്‍ഥികള്‍ തയ്യാറാകണം. അബ്രഹാം ലിങ്കണ്‍, ലൂയി പാസ്റ്റര്‍ തുടങ്ങിയ മഹാത്മാക്കളുടെ ജീവിതങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊള്ളാനും അപരന്റെ നിലവിളികള്‍ക്ക് കാതോര്‍ക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണം-പാറക്കല്‍ പറഞ്ഞു.
പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും ഉന്നത വിജയികള്‍ക്കും പാറക്കല്‍
അബ്ദുല്ല ഉപഹാര സമര്‍പ്പണം നടത്തി. വിജയശതമാനത്തിലും എ പ്ലസ് ശതമാനത്തിലും ജില്ലാതലത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാലയത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പിടിഎ പ്രസിഡന്റ് എം.പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി, സെറീന കേളോത്ത്, കുഞ്ഞബ്ദുള്ള ഹാജി ടി ടി, ശരീഫ് പി, ഷംസുദ്ദീന്‍ ആര്‍, അസീസ് എം, ശിഹാബ് പി, അബ്ദുസ്സലാം എം, റഷീദ് മഠത്തില്‍, യൂനുസ് മലാറമ്പത്ത്, സലീം കെ.എം, സൂന പി.വി, സലിം എന്‍.പി, നൗഫല്‍ കെ.കെ, മൊയ്ദീന്‍ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അബ്ദുറഹ്‌മാന്‍ കളമുള്ളതില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന കെ.വി നന്ദിയും പറഞ്ഞു.
















