വടകര: റൂറല്‍ എസ്പി ഓഫീസ് മുതല്‍ കൈനാട്ടി വരെ സര്‍വീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കുക, മാര്‍ക്കറ്റ് റോഡ്, ജെ.ടി റോഡ്, മെയിന്‍ റോഡ് എന്നിവിടങ്ങളിലെ
അനധികൃത പാര്‍ക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സായാഹ്ന ധര്‍ണ നടത്താന്‍ വടകര ഡവലപ്പ്‌മെന്റ് ഫോറം തീരുമാനിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനാസ്ഥ തുടരുന്നതു കൊണ്ടാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചത്. ജൂണ്‍ 6 ന് വൈകുന്നേര 330 ന് പുതിയ ബസ് സ്റ്റാന്റില്‍ നടത്തുന്ന ധര്‍ണ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രസിഡന്റ് അഡ്വ: ഇ.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.വിനോദ് , വിനോദ് ചെറിയത്ത്, എ . പി.ഹരിദാസന്‍, അഡ്വ. രാജന്‍ കായക്ക, വി.പി . രമേശന്‍, വി.അസീസ്, സി.കെ.അനില്‍കുമാര്‍ ,കെ.ഷിജു എന്നിവര്‍ സംസാരിച്ചു.















