മണിയൂര്‍: ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കളിയും ചിരിയുമായി പുതിയ അധ്യായന വര്‍ഷത്തിലേക്ക് കടന്നു. കുടുംബശ്രീ ജില്ലാ മിഷനും മണിയൂര്‍ ഗ്രാമപഞ്ചായത്ത്
കുടുംബശ്രീയും സിഡിഎസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവേശനോത്സവം മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്വാലിഹ് അധ്യക്ഷനായി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു. മണിയൂര്‍ പഞ്ചായത്തിലെ ഏക ബഡ്‌സ് സ്‌കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ സന്നദ്ധ സംഘടന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബിരിയാണി വിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ ദീപ, അസിസ്റ്റന്റ് സെക്രട്ടറി സജീവന്‍, രമ്യലാല്‍, ക്ലബ് ഭാരവാഹികളായ ഇ.എം.രാജന്‍, ഷൈജു പൗര്‍ണമി എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷിജി സ്വാഗതവും ടി.കെ.കെ.രാജന്‍ നന്ദിയും പറഞ്ഞു.















