
നാദാപുരം: ലഹരിമുക്ത കേരളത്തിനായുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓപ്പറേഷന്‍
തൂഫാന്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാദാപുരത്ത് നടന്ന റാലി ആവേശമായി. ജെസിഐ, പേരോട് എംഐഎം ഹയര്‍ സെക്കന്ററി സകൂള്‍ എന്‍എസ്എസ് യൂനിറ്റുകള്‍, താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിരവധി പേര്‍ അണിനിരന്നു. ഫ്‌ളാഗ് ഓഫ് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ജി.കെ.പ്രവീണ്‍ കുമാര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. താലൂക്ക് ആശുപത്രി സുപ്രണ്ട്
ഡോ.രന്‍ജിത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബംഗ്ലത്ത്, ജെസിഐ പ്രസിഡന്റ് ഡോ. വരുണ്‍ കൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എം എം മുഹമ്മദ്, ഷാഹിന പുത്തലത്ത്, ഷൗക്കത്ത് അലി എരോത്ത്, സഫിയ, ഇസ്മായില്‍ വാണിമേല്‍, നുസ്റത്ത് ജഹാന്‍, ഹഫ്സ, കെ.സലീന, സുബൈര്‍ തോട്ടക്കാട്, സൗദ മാണിക്കോത്ത്, മിനി, വൈശാഖ്, അഷ്റഫ് യു.ടി, സുആദ്, സാജിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















