
അഴിയൂര്‍: ഗവ.ജൂനിയര്‍ ബേസിക് സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റി. ലോകോത്തര ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറാണ് പ്രവേശനോത്സവം ഉദ്ഘാടനം
ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് വിവിധ കലാരംഗങ്ങളില്‍ കഴിവ് തെളിയിക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് പാരീസ് മോഹന്‍കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകള്‍ സ്‌കൂളിനായി സമര്‍പ്പിച്ചു. സമീപവാസിയായ പാരീസ് മോഹന്‍കുമാറിന്റെ സാന്നിധ്യം സ്‌കൂളിന്റെ യശസ് കൂട്ടുന്നതായി.
പി.ടി.എ പ്രസിഡന്റ് സാലിം പുനത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റഫീഖ് എസ് പി മുഖ്യാതിഥിയായി. എസ്എസ്ജി അംഗം അനില്‍, അലി എരിക്കില്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദു സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. അധ്യാപകരായ സബിന, ഫാത്തിമ, ഷെറീന എന്നിവര്‍ സംബന്ധിച്ചു. ശശിനി നന്ദി പറഞ്ഞു. പായസവിതരണവും നടന്നു.
















