
വടകര: മണ്ഡലത്തിലെ ഒന്നാം ക്ലാസിലേക്കെത്തുന്ന കുരുന്നുകള്‍ക്ക് കെ.കെ. രമ എംഎല്‍എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തില്‍ നല്‍കുന്ന
കുട്ടിവൈബ്’ അക്ഷരസമ്മാനത്തിന്റെ ഔപചാരിക ഉദ്ഘാടനം വടകര എസ്ജിഎംഎസ്ബി സ്‌കൂളില്‍ നടന്നു.
കെ.കെ.രമ എംഎല്‍എ അക്ഷരസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ശ്രീജ ഏറ്റുവാങ്ങി.
പി ടി എ പ്രസിഡന്റ് ഡോക്ടര്‍ പ്രസാദ് എറാഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.കെ. ബിന്ദു, കെ. നിഷ, വൈബ് പ്രവര്‍ത്തകരായ പി.എം. വിനു, എന്‍. സോഷിമ, സജില കെ എം, മനോജ്, പ്രജിത്ത് എ.പി. എന്നിവര്‍ സംസാരിച്ചു. വൈബ് പ്രതിനിധി എം.സി. പ്രമോദ് സ്വാഗതം പറഞ്ഞു.

Vacancy
വടകരയിലുള്ള പ്രശസ്തമായ ആശുപത്രിയിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു.
ഉടന്‍ ബന്ധപ്പെടുക:
+917902731192
+91 9037030370 (WhatsApp)















