
അരൂര്‍: അരൂര്‍ യുപി സ്‌കൂള്‍ പ്രവേശനോത്സവം കുട്ടികള്‍ക്ക് ഏറെ ആവേശമായി. 10 മണിക്ക് മുമ്പ് തന്നെ പുത്തനുടുപ്പും ബേഗും ചെറു കുടയുമായി
രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടികളെ പി.ടി.എ ഭാരവാഹികളും സ്‌കൂളധികൃതരും സ്വീകരിച്ചു. പ്രവേശനോത്സവം പുറമേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഷംസു മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കളത്തില്‍ ബാബു അധ്യക്ഷത വഹിച്ചു. നാദാപുരം സീനിയര്‍ പോലീസ് ഓഫീസര്‍ ടി സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ലിസി, എല്‍.ആര്‍.സജിലാല്‍, മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. രാധാകൃഷ്ണന്‍, പി. സോമന്‍, വി.ടി ലിഗേഷ്, പി.കെ അനുപമ എന്നിവര്‍ പ്രസംഗിച്ചു.
















