മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ മലയാളി തീര്ഥാടകന് അന്തരിച്ചു. വടകര താഴെ ചന്ദ്രോത്ത് ഹസന് കുട്ടി ഹാജിയാണ് (70)
മരണപ്പെട്ടത്. ഭാര്യയോടൊപ്പമാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് എത്തിയത്. മരണാനന്തര നിയമനടപടികള്‍ സൗദി അധികൃതരുടെയും സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്ട്രക്ടര്‍മാരുടെയും നേതൃത്വത്തില്‍ നടക്കുന്നു. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.















