
ആയഞ്ചേരി: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി
അല്‍ മദ്രസത്തുല്‍ ഇസ്ലാഹിയയില്‍ പ്രവേശനോത്സവം നടന്നു. ഒട്ടേറെ കുട്ടികളെത്തി. പി പി അബ്ദുറഹിമാന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സി കെ നജീബ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ടി .പി മൊയ്തു ഹാജി നവാഗതരെ സ്വീകരിച്ചു. പ്രശസ്ത മോട്ടിവേറ്റര്‍ റഷീദലി കണ്ണോത്ത് കുട്ടികളുമായി
സംവദിച്ചു. കെ എം റഷീദ്, പി കെ മുഹമ്മദലി, എടവന ജമാല്‍, ടി.എം അസ്ഹര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.പി അസീസ് സ്വാഗതവും എം ഇബ്രാഹിം നന്ദിയും പറഞ്ഞു.















