
മണിയൂര്‍: കുറുന്തോടി 62-ാം നമ്പര്‍ അംഗനവാടി പ്രവേശനോല്‍സവം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍. മനോജ് ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലേക്കുള്ള ചവിട്ടുപടിയായ അംഗന്‍വാടികളെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ടി.എന്‍.മനോജ് പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷൈജ അധ്യക്ഷത വഹിച്ചു. രാജീവന്‍, കെ.പി.അനില്‍കുമാര്‍, രാധാകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, പ്രസീന, രാഹുല്‍, അംഗനവാടി വര്‍ക്കര്‍ സതി എന്നിവര്‍ സംസാരിച്ചു. അംഗനവാടിയില്‍ നിന്നു സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും പുതുതായി അംഗനവാടിയില്‍ ചേര്‍ന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
















