
അരൂർ : ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗനവാടി പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീലത ഉദ്ഘാടനം ചെയ്തു . കുന്നോത്ത് രാധാകൃഷ്ണൻ
അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അഖിലേന്ദ്രൻ നരിപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. പി.കെ രാധാകൃഷ്ണൻ, ചെത്തിൽ കുമാരൻ, എം. കെ കുഞ്ഞികൃഷ്ണൻ, കളത്തിൽ ദിനേശൻ, വർക്കർ സീത എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.
















