
വടകര: പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവരെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നതായും ഡിവൈഎഫ്‌ഐയുടെ
ആരോപണം. തോടന്നൂരില്‍ നഴ്സിനെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ തിരുവള്ളൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഡോക്ടര്‍ ഡ്യൂട്ടി സമയത്ത് തന്റെ റൂമില്‍ നഴ്സിനെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഡോക്ടര്‍ അജിത്ത്കുമാറിന്റെ പേരില്‍ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യുവാക്കള്‍ക്കെതിരെ പോലീസില്‍ കള്ള പരാതി
നല്‍കിയതായാണ് ഡിവൈഎഫ്‌ഐ പറയുന്നത്. അതിജീവിത ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അറസ്റ്റ് ഉള്‍പെടെയുള്ള നടപടി സ്വീകരിക്കാത്ത പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. ഡോക്ടറെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും യുവാക്കള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും
അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ തിരുവള്ളൂര്‍ മേഖല കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
















