
കൊയിലാണ്ടി: അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ബി.എസ്.ശിവപ്രിയ. ഹയര്‍സെക്കന്ററി പരീക്ഷയില്‍
1200ല്‍ 1139 മാര്‍ക്കും ഫുള്‍ എ പ്ലസും നേടി ശിവപ്രിയ സ്‌കൂളിനും നാടിനും അഭിമാനമായി.
ചെറുപ്പം മുതലേ ഫുട്‌ബോള്‍, ഖോ ഖോ, അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ശിവപ്രിയ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കായിക രംഗത്തെ ആത്മവിശ്വാസവും കഠിനാധ്വാനവും പഠന മേഖലയിലും തുടരാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ശിവപ്രിയയുടെ ഈ വിജയം.
ആരോഗ്യവകുപ്പില്‍ എച്ച്‌ഐ ആയ മണമല്‍സുരേഷ് ബാബുവിന്റെയും ബിന്ദു റാണിയുടെയും മകളാണ് ഈ മിടുക്കി.
















