
ചോമ്പാല: പരിസ്ഥിതി ദിനത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടി കര്‍ഷകരെ വളര്‍ത്തിയെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു മന്ത്രിയായതിന് ശേഷം ആദ്യമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ
ചോമ്പാലിലെ വസതിയില്‍ ആശീര്‍വാദം തേടി എത്തിയതായിരുന്നു അദ്ദേഹം. കുട്ടി കര്‍ഷകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയെ കുറിച്ച്
വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും തമ്മില്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു ഐക്യ രാഷ്ട്ര സഭ 2026 വനിത കര്‍ഷക വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ വനിത കര്‍ഷകര്‍ക്കായി പദ്ധതികള്‍ നടപ്പിലാക്കും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കും. മന്ത്രിയെന്ന നിലയിലുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും മുന്‍ കേന്ദ്ര കൃഷി മന്ത്രി കൂടിയായ മുല്ലപ്പള്ളി വാഗ്ദാനം ചെയ്തു.
യുഡിഎഫ് നേതാക്കളായ വി.എം. ചന്ദ്രന്‍, ഐ മൂസ, ആര്‍ ഷഹീന്‍, കാവില്‍ രാധകൃഷ്ണന്‍, ബവിത്ത് മലോല്‍, പുറന്തോടത്ത് സുകുമാരന്‍, കെ കെ മുരുകദാസ്, പി ബാബുരാജ്, പ്രദീപ് ചോമ്പാല, സുബിന്‍ മടപ്പള്ളി, ടി.വി സുധീര്‍ കുമാര്‍, ആവോലം രാധാകൃഷ്ണന്‍, സി കെ വിശ്വനാഥന്‍, സി. നിജിന്‍, കുരിയാടി സതീശന്‍, പ്രബിന്‍ പാക്കയില്‍, പി. രജനി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















