വടകര: 2026 ഓഗസ്റ്റ് 15 നകം ഇ-കെവൈസി പൂര്‍ത്തിയാക്കാത്ത പക്ഷം ഗാര്‍ഹിക നിരക്കില്‍ സിലിണ്ടര്‍ ലഭിക്കുന്നതിനുള്ള അര്‍ഹത നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ എത്രയും
വേഗം ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് എച്ച്പി ഗ്യാസ് ഏജന്‍സി അറിയിച്ചു. നിങ്ങള്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും മാര്‍ഗത്തിലൂടെ ഇ-കെവൈസി ചെയ്യാം:
- HP PAY ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന്.
- നിങ്ങളുടെ HP ഗ്യാസ് വിതരണക്കാരന്റെ ഓഫീസില്‍.
- സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഡെലിവറി ജീവനക്കാരന്‍ മുഖേന.
വടകര ദീപ്തി ഗ്യാസ് ഏജന്‍സിയിലെ ഉപഭോക്താക്കള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും വടകര ജെടി റോഡിലുള്ള ഓഫീസില്‍ വെച്ച് ഇകെവൈസി സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. കണ്‍സ്യൂമര്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിധം ഉപഭോക്താവ് നേരിട്ട് ഹാജരാകുക. ഒരു തവണ ഇ-കെവൈസി ചെയ്തവര്‍ വീണ്ടും വരേണ്ട ആവശ്യം ഇല്ലെന്നും ഏജന്‍സി അറിയിച്ചു.















