
ആയഞ്ചേരി: തണ്ടോട്ടിയില് കാറപകടത്തില്‍ എച്ച്ടി ലൈന്‍ പോസ്റ്റ്
ഉള്‍പെടെ രണ്ട് പോസ്റ്റുകള്‍ തകര്‍ന്നു. വൈദ്യുതി
തടസ്സപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആയഞ്ചേരി, തിരുവള്ളൂര്‍ സെക്ഷനുകള്‍ തമ്മില്‍ വൈദ്യുതി കൈമാറ്റം ചെയ്യുന്ന 11 കെവി എബി സ്വിച്ചുളള ഡി.പി സ്ട്രക്ച്ചര്‍ വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. അപകടത്തില്‍ കാറിന് കേടുപാട് സംഭവിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൊട്ടിയ പോസ്റ്റുകള്‍ മാറ്റുന്ന നടപടികള്‍ സ്വീകരിച്ചതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
















