• Latest
  • Trending
എംഎല്‍എയുടെയും കലക്ടറുടെയും ഇടപെടല്‍  നഗരസഭാ തീരുമാനത്തിന് വിരുദ്ധം: ചെയര്‍പേഴ്‌സണ്‍

എംഎല്‍എയുടെയും കലക്ടറുടെയും ഇടപെടല്‍ നഗരസഭാ തീരുമാനത്തിന് വിരുദ്ധം: ചെയര്‍പേഴ്‌സണ്‍

August 5, 2026
ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി

ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി

August 5, 2026
എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം

എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം

August 5, 2026
ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി

ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി

August 5, 2026
വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

ഗ്യാസ് ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; 15നകം ഇ-കെവൈസി പൂര്‍ത്തിയാക്കണം

August 5, 2026
വടകര ഗവ. ഐടിഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

വടകര ഗവ. ഐടിഐ സ്‌പോട്ട് അഡ്മിഷന്‍

August 5, 2026
കല്ലാച്ചി പെരുവങ്കര മഠത്തില്‍ മറിയം അന്തരിച്ചു

കല്ലാച്ചി പെരുവങ്കര മഠത്തില്‍ മറിയം അന്തരിച്ചു

August 5, 2026
സ്വാദൂറും വിഭവങ്ങള്‍ നിരന്നു; കര്‍ക്കിടക ഫെസ്റ്റ് ശ്രദ്ധേയം

സ്വാദൂറും വിഭവങ്ങള്‍ നിരന്നു; കര്‍ക്കിടക ഫെസ്റ്റ് ശ്രദ്ധേയം

August 5, 2026
പുതുപ്പണം മൂലയില്‍ സീത അന്തരിച്ചു

പുതുപ്പണം മൂലയില്‍ സീത അന്തരിച്ചു

August 5, 2026
വീണ്ടും പെരുമ്പാമ്പ്; വളര്‍ത്തു പൂച്ചയെ വിഴുങ്ങിയ വില്ലനെ പിടികൂടി

വീണ്ടും പെരുമ്പാമ്പ്; വളര്‍ത്തു പൂച്ചയെ വിഴുങ്ങിയ വില്ലനെ പിടികൂടി

August 5, 2026
വട്ടോളി തിരിക്കോത്ത് മാണി അന്തരിച്ചു

വട്ടോളി തിരിക്കോത്ത് മാണി അന്തരിച്ചു

August 5, 2026
പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

August 5, 2026
കാര്‍ത്തികപ്പള്ളി കൊമ്പുകുളങ്ങര മൂസ അന്തരിച്ചു

കാര്‍ത്തികപ്പള്ളി കൊമ്പുകുളങ്ങര മൂസ അന്തരിച്ചു

August 5, 2026
Vatakara Varthakal
Wednesday, August 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എംഎല്‍എയുടെയും കലക്ടറുടെയും ഇടപെടല്‍ നഗരസഭാ തീരുമാനത്തിന് വിരുദ്ധം: ചെയര്‍പേഴ്‌സണ്‍

by newsdesk
August 5, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: പഴയ സ്റ്റാന്റില്‍ നിന്നു സര്‍വീസ് നടത്തുന്ന ബസുകള്‍ വീണ്ടും ലിങ്ക് റോഡിലേക്ക് മാറ്റിയ എംഎല്‍എയുടെയും കലക്ടറുടെയും നടപടി നഗരസഭാ തീരുമാനത്തിന് വിരുദ്ധമെന്ന് ചെയര്‍ പേഴ്‌സണ്‍ പി.കെ. ശശി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 24, മെയ് 2, മെയ് 15 തിയതികളില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വടകര പട്ടണത്തിലെ കച്ചവടക്കാര്‍, ബസ് തൊഴിലാളികള്‍, ബസ് ഉടമകള്‍, എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി. ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ചര്‍ച്ചചെയ്യുകയും ഒരു പരിധിവരെ പരാതികള്‍ പരിഹരിക്കുകയും ചെയ്തതിനുശേഷമാണ് ലിങ്ക് റോഡില്‍ നിന്നു കൊയിലാണ്ടി, പേരാമ്പ്ര, കൊളാവിപ്പാലം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
വിഷയം ചര്‍ച്ച ചെയ്യുന്ന സമയത്ത് ബസ് ഉടമകളും തൊഴിലാളികളും ഉന്നയിച്ച പ്രധാന വിഷയം മാര്‍ക്കറ്റ് റോഡിലെ അനധികൃത പാര്‍ക്കിങ്ങ്, പുതിയ സ്റ്റാന്റിലേക്കുള്ള പ്രവേശന തടസ്സം, സര്‍വീസ് റോഡിന്റെ ശോചനീയാവസ്ഥ എന്നിവയായിരുന്നു. മാര്‍ക്കറ്റ് റോഡിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. ഇവിടെ ലോറിയില്‍ നിന്നു സാധനം ഇറക്കുന്ന സമയത്തുണ്ടാകുന്ന ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് രാവിലെ 11ന് ശേഷവും പകല്‍ മൂന്നിന് മുമ്പായും സാധനങ്ങള്‍ ഇറക്കി സഹകരിക്കാമെന്ന് വ്യാപാരി സംഘടനകള്‍ യോഗത്തില്‍ ഉറപ്പുനല്‍കുകയുണ്ടായി. പിഴ ചുമത്തിയതിലൂടെ മാര്‍ക്കറ്റ് റോഡിലെ അനധികൃത പാര്‍ക്കിംഗിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തിയിരുന്നു. നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ലിങ്ക് റോഡിലെ പാര്‍ക്കിങ്ങ് ഒഴിവാക്കി റോഡ് ടൂവേ ആക്കുന്നതിനും അടക്കാതെരു കെഎസ്എസ് മുതല്‍ അഞ്ചുവിളക്ക് ജങ്ങ്ഷന്‍ വരെ റോഡിന്റെ ഇരുവശത്തും വാഹന പാര്‍ക്കിംഗ് നിരോധിക്കാനും തീരുമാനിച്ചു. റെസ്റ്റ് ഹൗസ്-റെയില്‍വേ സ്റ്റേഷന്‍ റോഡ് പിഡബ്ല്യുഡിയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് ആരംഭിക്കാനും പുതിയ നഗരസഭ ഓഫീസ് പരിസരത്ത് അനധികൃതമായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും നിശ്ചയിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡ് വണ്‍വേ ആക്കാനും റെയില്‍വേ സ്റ്റേഷനില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കീര്‍ത്തി മുദ്ര ടാക്കീസ് വഴി കരിമ്പന പാലം വഴി തിരിച്ചു വിടുന്നതിനും മള്‍ട്ടി പാര്‍ക്കിങ്ങ് സംവിധാനം നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചിക്കുവാനും ദേശീയ പാത അതോറിറ്റിയുമായി ബന്ധപ്പെട്ട് ദേശീയപാതക്ക് അടിഭാഗമുള്ള സ്ഥലം പാര്‍ക്കിങ്ങിന് ലഭ്യമാവുമോ എന്ന് പരിശോധിക്കുന്നതിനും തീരുമാനിച്ചു. സര്‍വീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കരാര്‍ കമ്പനിയായ വഗാഡ്, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത് കോട്ടക്കടവ് മുതല്‍ അടക്കാതെരു വരെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡ് റീ ടാറിങ് നടത്താനും സര്‍വീസ് റോഡ് ഗതാഗത യോഗ്യമാക്കാനും തീരുമാനിച്ചു. കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപത്തെ മെയിന്‍ റോഡ് ഗതാഗത്തിനു തുറന്നുകൊടുക്കുന്നതിനും കൂടാതെ പുതിയ ബസ് സ്റ്റാന്‍ഡിനകത്തുകൂടെ ഉണ്ടായിരുന്ന സര്‍വീസ് റോഡ് നിര്‍ത്തലാക്കുകയും ഹൈവേയുടെ സ്ഥലത്തെ സര്‍വീസ് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തിരുന്നു. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലിങ്ക് റോഡില്‍ നിന്നു ബസ് സര്‍വീസ് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി

ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി

August 5, 2026
എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം

എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം

August 5, 2026
ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി

ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി

August 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കരാര്‍ കമ്പനിക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രമന്ത്രി
  • എം.കെ.കൃഷ്ണന്‍ മാസ്റ്റര്‍ ചരമവാര്‍ഷികാചരണം
  • ഭിന്നശേഷി സൗഹൃദം ശക്തിപ്പെടുത്തും; സമഗ്ര ശിക്ഷ അധ്യാപക സംഗമം നടത്തി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by