
കോഴിക്കോട്: ഗുരുതരമായ മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് താമരശേരിയിലെ അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ‘ഫ്രഷ് കട്ട്
ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാന്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.













ശക്തമായിരുന്നു. നിരന്തരം ആവര്‍ത്തിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സ്ഥാപനം അടച്ചുപൂട്ടുന്ന കര്‍ശന നടപടിയിലേക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കടന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പിഴ ഈടാക്കിയിരുന്നു.
ഫിറോസ് എംഎല്‍എ പറഞ്ഞു. കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും ഗുരുതരമായി ബാധിച്ചിരുന്ന വിഷയമാണിത്. വര്‍ഷങ്ങളായി ഒരു ജനത അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഇതിനെ കാണുന്നതെന്നും പി.കെ. ഫിറോസ് എംഎല്‍എ പറഞ്ഞു.


