
നാദാപുരം: വളയം ജാതിയേരിയില്‍ വളര്‍ത്ത് പോത്തിന്റെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. ജാതിയേരി സ്വദേശി ജാഫറിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍
ഓട്ടോറിക്ഷ തകര്‍ന്നു. വളയത്തുനിന്നു നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്ന ജാഫറിന് നേരെ പോത്ത് പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ ജാഫറിനെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന പോത്താണ് പെട്ടെന്ന് കയറുപൊട്ടിച്ച് റോഡിലേക്ക് ഇറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
















