
വടകര: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു.
സി.സബിന പ്രസിഡന്റായും പി.കെ.അബ്ദുറഹ്‌മാന്‍ സെക്രട്ടറിയായും ടി.വി.രാഹുല്‍ ട്രഷററായും
ചുമതലയേറ്റു. ഗിരീഷ് ജെ.എന്‍, ബാസില്‍ പാലിശ്ശേരി, ഇ.പ്രകാശന്‍, നൗഫല്‍ വി.കെ,
എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഹക്കീം ടി, അഖില്‍ സി.പി എന്നിവര്‍ ജോ.സെക്രട്ടറിമാരുമാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.ഹാരിസ്, സെക്രട്ടറി ആര്‍.എസ്.സുധീഷ് എന്നിവര്‍
മിനുട്‌സ് കൈമാറി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത്, റവന്യൂ ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വള്ളില്‍, പി.പി.രാജേഷ്, ഷോഭിദ് ആര്‍.പി, സജീവന്‍ വി, റവന്യൂ ജില്ലാ ജോ. സെക്രട്ടറിമാരായ രാജീവന്‍ പി, ജിതിന്‍ റാം, റവന്യൂ ജില്ലാ കൗണ്‍സിലര്‍ സാജിദ് പി,
വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍ ബിജു കാവില്‍, മേലടി ഉപജില്ലാ പ്രസിഡന്റ് കെ.നാസിബ്,
തോടന്നൂര്‍ ഉപജില്ലാ പ്രസിഡന്റ് നജീബ് കൊയിലാണ്ടി ഉപജില്ലാ സെക്രട്ടറി ബി.സിന്ധു, ട്രഷറര്‍ ജിഷ്ണു എസ് ബാബു എന്നിവര്‍ സംബന്ധിച്ചു.
















