
അരൂര്‍: കോണ്‍ഗ്രസ് നേതാവും ചിത്രകാരനുമായിരുന്ന കല്ലുമ്പുറത്തെ എ.പി.നാണു മാസ്റ്ററുടെ നാലാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എം.കെ.ഭാസ്‌കരന്‍, കെ.സജീവന്‍,
പി.എം.നാണു, പരോള്ളതില്‍ അബ്ദുള്ള, ചെത്തില്‍ കുമാരന്‍, റീത്ത കണ്ടോജ്, കെ കെ വിജീഷ്, വാര്‍ഡ് മെമ്പര്‍ ജല്‍ഷി എന്നിവര്‍ സംസാരിച്ചു.















