
തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത
ഹൈക്കമാന്‍ഡ് തീരുമാനം ദൈവനിയോഗമായി കാണുന്നു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് പുതിയ യുഗം സൃഷ്ടിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ വിജയത്തിന് പിന്നില്‍ ‘ടീം യുഡിഎഫ്’ ആണെന്നും തന്നെ ഈ നിലയില്‍ എത്തിച്ചത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ പൂര്‍ണ പിന്തുണ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സതീശന്
പറഞ്ഞു. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും തന്റെ നേതാക്കളാണെന്നും മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തിക്കൊണ്ടുമാത്രമേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം ഉറപ്പുനല്‍കി.
എല്ലാവരുമായും ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ടാണ് തീരുമാനം അല്പം വൈകിയത്. ജനങ്ങള്‍ യുഡിഎഫില്‍ വലിയ പ്രതീക്ഷ വെച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്നും സതീശന് വ്യക്തമാക്കി.
















